ഓഗസ്റ്റ് 31 വരെ ഇന്ത്യയിലേക്ക് എമിറേറ്റ്‌സിന്റെ പ്രത്യേക വിമാനങ്ങള്‍

ഓഗസ്റ്റ് 31 വരെ ഇന്ത്യയിലേക്ക് എമിറേറ്റ്‌സിന്റെ പ്രത്യേക വിമാനങ്ങള്‍

ദുബായ്: ഈ മാസം 31 വരെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ്. ബംഗളൂരു, കൊച്ചി, ഡല്‍ഹി, മുംബൈ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാകുക. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് യാത്രക്ക് അനുമതിയുള്ളത്.

ഇന്ത്യയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ യു.എ.ഇ പൗരന്മാര്‍ക്കും ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാം. ട്രാവല്‍ ഏജന്റുമാര്‍ മുഖേനയോ എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

Share this story