സൗത്ത് അൽ ഷാർഖിയയിൽ മെഡിക്കൽ ഇവാക്വേഷൻ നടത്തി
ഒമാൻ: അടിയന്തിര വൈദ്യസഹായം ആവശ്യമായ വ്യക്തിക്കായി ഒമാനിലെ റോയൽ എയർഫോഴ്സ് മെഡിക്കൽ ഇവാക്വേഷൻ നടത്തി.
സൗത്ത് അൽ ഷാർഖിയ ഗവർണറേറ്റിലെ മസിറ ഹോസ്പിറ്റലിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശനം നേരിടുന്ന രോഗിയെ മസ്‌കറ്റ് ഗവർണറേറ്റിലെ റോയൽ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സുൽത്താന്റെ സായുധ സേന മാനുഷിക സേവനങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തനം നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
