ബിനാമി സ്ഥാപനങ്ങൾ കൂടുതലും വനിതകളുടെ പേരിൽ

ബിനാമി സ്ഥാപനങ്ങൾ കൂടുതലും വനിതകളുടെ പേരിൽ

റിയാദ്: ബിനാമി സ്ഥാപനങ്ങളിൽ കൂടുതലും സൗദി വനിതകളുടെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ പ്രയോജനപ്പെടുത്തി, രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് വിദേശികൾ സ്വന്തം നിലക്ക് നടത്തുന്നവയാണെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.

വനിതകളുടെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളിൽ ബിനാമി ബിസിനസ് പ്രവണത കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വന്തം പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ ഉപയോഗിച്ച് ആരംഭിക്കുന്ന ബിനസുകളെ കുറിച്ച പൂർണ വിവരങ്ങൾ വനിതകൾ അറിഞ്ഞിരിക്കണമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കഴിഞ്ഞ ചൊവ്വാഴ്ച സൗദി മന്ത്രിസഭ പാസാക്കിയിട്ടുണ്ട്. കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.

Share this story