സൗദിയിലെ പൊതുമേഖലാ ജീവനക്കാർ ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണം

സൗദിയിലെ പൊതുമേഖലാ ജീവനക്കാർ ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണം

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന്​ സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച സർക്കുലർ അതത് സര്‍ക്കാര്‍ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്​. ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

അതേസമയം ഓഫീസുകളില്‍ എത്ര പേര്‍ നേരിട്ട്​ ഹാജരാവാതെ ഓൺലൈനായി ജോലി ചെയ്യണമെന്ന്​ നിർണയിക്കാനുള്ള അധികാരം വകുപ്പ്​ മേധാവികൾക്കുണ്ട്​. എന്നാൽ 25 ശതമാനത്തിൽ കൂടുതലാളുകൾക്ക്​ അങ്ങനെ അവസരം നൽകാനും പാടില്ല. ഹാജരിന് വിരലടയാളം പതിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ളവരെയും ജോലിക്കെത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share this story