ഒ​മാ​നി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​യുന്നു

ഒ​മാ​നി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​യുന്നു

മസ്കറ്റ്: ഒ​മാ​നി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​യുന്നു.​ഒരു മാ​സ​ത്തി​നി​ടെ 15.1 ശ​ത​മാ​നം പേ​രു​ടെ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ 52,462 ആ​യി​രു​ന്ന വി​ദേ​ശി ജോ​ലി​ക്കാ​രു​ടെ എ​ണ്ണം ജൂ​ലൈ​യി​ൽ 44,558 ആ​യാ​ണ്​ കു​റ​ഞ്ഞ​ത്. ഒ​രു​മാ​സ​ത്തി​നി​ടെ 7904 പേ​രാ​ണ്​ ഒ​മാ​ൻ വി​ട്ട​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂലൈ​യെ അ​പേ​ക്ഷി​ച്ച്​ സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 18.8 ശ​ത​മാ​ന​ത്തിന്റെ കു​റ​വാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.സ്വ​കാ​ര്യ​മേഖ​ല​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ട്.

നി​ർ​മാ​ണ മേ​ഖ​ല​യി​ൽ​നി​ന്ന്​ 19.6 ശ​ത​മാ​നം പേ​രാ​ണ്​ ഒ​മാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്. റി​യ​ൽ എ​സ്​​റ്റേ​റ്റ്, ഹോ ൾ​സെ​യി​ൽ ആ​ൻ​ഡ്​ റീട്ടെ​യി​ൽ ട്രേ​ഡ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളാ​ണ്​ അ​ടു​ത്ത സ്​​ഥാ​ന​ത്ത്.ജൂ​ലൈ അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം 5.80 ല​ക്ഷം ബം​ഗ്ലാ​ദേ​ശി​ക​ളാ​ണ്​ ഒ​മാ​നി​ലു​ള്ള​ത്. പാ​കി​സ്​​താ​നി​ക​ളു​ടെ എ​ണ്ണം 1.85 ല​ക്ഷ​മാ​യും ഫി​ലി​പ്പി​നോ​ക​ളു​ടെ എ​ണ്ണം 46,531 ആ​യും കു​റ​ഞ്ഞു.

Share this story