ബാലികയോട് മോശം പെരുമാറ്റം; പ്രതിക്ക് മൂന്ന് മാസം ജയില്‍വാസം

ബാലികയോട് മോശം പെരുമാറ്റം; പ്രതിക്ക് മൂന്ന് മാസം ജയില്‍വാസം

ദുബായ്: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഇരുമ്പു പണിക്കാരന് മൂന്ന് മാസം ജയില്‍വാസം. ദുബായ് പ്രാഥമിക കോടതിയുടേതാണ് വിധി.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എട്ടു വയസ്സുകാരിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചുവെന്നാണ് കേസ്.
ജയില്‍വാസത്തിന് ശേഷം 33 കാരനായ പാക്കിസ്ഥാന്‍ വംശജനെ നാടുകടത്തണമെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

അല്‍മുറഖബാത്ത് ഏരിയയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. ഇവരുടെ വീടിന്റെ ഒരു ഭാഗത്താണ് പ്രതിയുടെയും താമസം. രണ്ട് തവണ ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Share this story