സൗദിയില്‍ 1069 പേർക്ക് കോവിഡ്;1148 പേര്‍ക്ക്  കോവിഡ് മുക്തി

സൗദിയില്‍ 1069 പേർക്ക് കോവിഡ്;1148 പേര്‍ക്ക്  കോവിഡ് മുക്തി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 28 പേര്‍ കൂടി മരിക്കുകയും 1069 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയതു. 1148 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 312924 ആയും മരിച്ചവരുടെ എണ്ണം 3813 ആയും ഉയര്‍ന്നു.

287403 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. 21708 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1576 പേരുടെ നില ഗുരുതരമാണ്.

Share this story