അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി

അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി

ജിദ്ദ: അന്താരാഷ്ട്ര വിമാന സര്‍വീസ് വീണ്ടും ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വ്യാജ പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട വകുപ്പുകള്‍ വിലയിരുത്തലുകള്‍ നടത്തി അതിന്റെ അടിസ്ഥാനത്തിലാവും സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനമെടുക്കുക. നിലവില്‍ ഇതുവരെ തീയതി നിര്‍ണയിച്ചിട്ടില്ല.

ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകളും വിവരങ്ങളും മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂവെന്നും വ്യാജ, ഊഹ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

Share this story