ബുറൈദയിൽ അഗ്നിബാധ: നാലു പേരെ രക്ഷപ്പെടുത്തി

ബുറൈദയിൽ അഗ്നിബാധ: നാലു പേരെ രക്ഷപ്പെടുത്തി

ബുറൈദ: ബുറൈദ അൽഅഖ്ദർ ഡിസിട്രിക്ടിൽ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ കെട്ടിടത്തിനകത്ത് കുടുങ്ങിയ നാലു പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി.

കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. മൂന്നു നില കെട്ടിടത്തിലെ മൂന്നു ഫഌറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾക്കും കേടുപാടുകൾ പറ്റി.
കെട്ടിടത്തിന്റെ മുൻഭാഗത്തെ ക്ലാഡിംഗിൽ ആണ് തീ പടർന്നുപിടിച്ചത്.

കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയവരിൽ ഒരാൾക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകിയതായി അൽഖസീം സിവിൽ ഡിഫൻസ് വക്താവ് കേണൽ ഇബ്രാഹിം അബൽഖൈൽ പറഞ്ഞു.

Share this story