ഒ.ഐ.സിയും മുസ്‌ലിം വേൾഡ് ലീഗും ധാരണാപത്രം ഒപ്പുവെച്ചു

Share with your friends

 റിയാദ്: പല മേഖലകളിലും പൊതുലക്ഷ്യങ്ങൾ നേടുന്നതിന് സഹകരിച്ച് പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷനും മുസ്‌ലിം വേൾഡ് ലീഗും ധാരണാപത്രം ഒപ്പുവെച്ചു. തീവ്രവാദവും ഇസ്‌ലാമോഫോബിയയും ചെറുക്കൽ, സംവാദത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾക്ക് പിന്തുണ നൽകൽ, മിതത്വം, സഹിഷ്ണുത, മറ്റുള്ളവരുടെ സംസ്‌കാരത്തോടുള്ള ആദരവ് എന്നിവയെ അടിസ്ഥാനമാക്കി ഇസ്‌ലാമിന്റെ യഥാർഥമൂല്യങ്ങൾ പരിചയപ്പെടുത്തൽ എന്നീ മേഖലകളിലെ പൊതുലക്ഷ്യങ്ങൾക്കു വേണ്ടിയാണ് ഒ.ഐ.സിയും മുസ്‌ലിം വേൾഡ് ലീഗും പരസ്പരം സഹകരിക്കുക.

ഒ.ഐ.സിയെ പ്രതിനിധീകരിച്ച് സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിനും മുസ്‌ലിം വേൾഡ് ലീഗിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
അക്രമാസക്തമായ തീവ്രവാദം, ഭീകരവാദം, ബൗദ്ധിക വ്യതിയാനം, സമകാലിക മാനുഷിക പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വ്യാഖ്യാനിക്കൽ, മിതത്വം പ്രചരിപ്പിക്കൽ, വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ, റിലീഫ് പദ്ധതികൾ പരസ്പര സഹകരണത്തോടെ നടപ്പാക്കൽ, ഇസ്‌ലാമിക സമൂഹത്തെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിൽ അന്താരാഷ്ട്ര വേദികളിൽ ശ്രമങ്ങളും നിലപാടുകളും ഏകോപിപ്പിക്കൽ എന്നിവയും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
സംവാദ, സഹവർത്തിത്വ മേഖലയിൽ സഹകരണം ചർച്ച ചെയ്യലും ഇസ്‌ലാമിന്റെ യഥാർഥ പ്രതിച്ഛായയും മാനവികതയുടെ സാവർത്രിക മൂല്യവും ഉയർത്തിക്കാട്ടലും മറ്റു മതങ്ങൾ, സംസ്‌കാരങ്ങൾ, നാഗരികതകൾ എന്നിവയിലെ ചിന്തകരുമായും അക്കാദമിക് വിദഗ്ധരുമായും യോഗങ്ങൾ സംഘടിപ്പിക്കലും ഇരു സംഘടകളും തമ്മിലുള്ള സഹകരണ മേഖലകളിൽ ഉൾപ്പെടുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!