ഒമാനില്‍ അടുത്ത മാസമാദ്യം മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി

ഒമാനില്‍ അടുത്ത മാസമാദ്യം മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി

മസ്‌കറ്റ്: ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാനില്‍ അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് കൊവിഡ് നിവാരണ സുപ്രീം കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഒമാനില്‍ പ്രവേശിക്കുന്ന വിമാനങ്ങള്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണമെന്ന വ്യവസ്ഥയാണ് അധികൃതര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ഒമാനുമായി ഇക്കാര്യത്തില്‍ ഉഭയകക്ഷി സമ്മതമുണ്ടാക്കുന്ന വിമാന കമ്പനികള്‍ക്കാണ് അനുമതി ഉണ്ടാവുക. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് മസ്‌കറ്റില്‍ നടന്ന കൊവിഡ് നിവാരണ സുപ്രീം കമ്മറ്റിയുടെ യോഗത്തില്‍ ആഭ്യന്തര മന്ത്രി മോഡി ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ചു.

Share this story