ഖത്തറിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ഖത്തറിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന്തായി റിപ്പോര്‍ട്ട്. പ്രാദേശിക വാര്‍ത്ത പോര്‍ട്ടലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദോഹ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ചൗയിഫാറ്റിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിതീകരിച്ചതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി ഖത്തറിലെ സ്‌കൂളുകളിലും കൊവിഡ് സ്ഥിതീകരിച്ചതായി രക്ഷിതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അധ്യാപകര്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ കൊവിഡ് സ്ഥിരീകരിച്ചാല്‍ സ്‌കൂള്‍ താത്കാലികമായി അടച്ചിടുന്നതും പിന്നീട് പഠനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നതും സ്‌കൂള്‍ ജീവനക്കാര്‍ക്കും മാനേജ്മെന്റിനും തലവേദനയാവുന്നുണ്ട്.

സ്‌കൂളില്‍ അല്ലെങ്കില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍ പോവേണ്ടിവരുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കുമെന്നും രക്ഷിതാക്കള്‍ പറയുന്നു. വിദ്യാഭ്യാസ മന്ത്രാലയം ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്

Share this story