ഖത്തറിലേക്കുള്ള പുതിയ വിസകള്‍ അനിശ്ചിതത്വത്തില്‍; ആശങ്കയില്‍ ഉദ്യോഗാര്‍ഥികള്‍

Share with your friends

ദോഹ: ഖത്തറിലേക്കുള്ള പുതിയ വിസ വിതരണം ചെയ്യുന്നത് വൈകുന്നതില്‍ ആശങ്കയറിച്ച് പ്രവാസികള്‍. കൊവിഡ് വ്യാപനത്തിനു മുന്‍പ് സ്വദേശത്ത് മടങ്ങിയെത്തുകയും, പുതിയ ജോലി ഓഫര്‍ കിട്ടിയവരുമായ നിരവധി പേരാണ് ദോഹയിലേക്ക് എത്താനാവാതെ കാത്തിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വദേശത്തേക്കു മടങ്ങിയ പ്രവാസികളെ ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൊഴിലുടമകള്‍ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍, ഈ സാഹചര്യത്തിലും പുതിയ വിസക്കാരുടെ കാര്യത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക തീരുമാനങ്ങള്‍ അറിയിക്കാത്തത് പ്രവാസികള്‍ക്കിടയിലും, സ്വദേശത്ത് ജോലിയ്ക്കായി കാത്തിരിക്കുന്നവര്‍ക്കുമിടയില്‍ വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദോഹയിലേക്ക് തിരിച്ചെത്താന്‍ രാജ്യത്ത് താമസാനുമതിയുള്ള ഖത്തര്‍ ഐ.ഡിയുള്ളവര്‍ക്ക് മാത്രമാണ്. ഇതിനായി ഖത്തറിലേക്കുള്ള പ്രവേശനാനുമതി നേടണം.

സന്ദര്‍ശവിസ അടക്കമുള്ള മറ്റു പുതിയ വിസകളുടെ കാര്യത്തില്‍ രാജ്യത്തെ കൊവിഡ് നിയന്ത്രണ ഇളവുകളുടെ അവസാന ഘട്ടത്തില്‍ മാത്രമായിരിക്കുമെന്നാണ് സൂചന. അതേസമയം, ഈ സാഹചര്യം മുതലെടുത്ത് നാട്ടിലും,ഖത്തറിലുമായി തട്ടിപ്പുസംഘങ്ങള്‍ പുതിയ വിസയെടുത്ത് തരാമെന്ന് പറഞ്ഞ് കെണിയില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഖത്തര്‍ സര്‍ക്കാര്‍ ആഴ്ച തോറും പ്രസിദ്ധീകരിക്കുന്ന കൊവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക നോക്കി ഈ മാസം അവസാനമോ, ഒക്ടോബര്‍ പകുതിയോടെയോ സന്ദര്‍ശക വിസയടക്കമുള്ള പുതിയ വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നാണ് ദോഹയില്‍ നിന്നും പുറത്തുവരുന്ന അനൗദ്യോഗിക വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉടന്‍തന്നെ വ്യക്തത വരുത്തുമെന്നാണ് സൂചന.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!