ഖത്തറിലെ അല്‍ അറബ് പത്ര സ്ഥാപനങ്ങളെ സ്വന്തമാക്കാനൊരുങ്ങി അല്‍ ശര്‍ഖ് മാനേജ്മെന്റ്

ഖത്തറിലെ അല്‍ അറബ് പത്ര സ്ഥാപനങ്ങളെ സ്വന്തമാക്കാനൊരുങ്ങി അല്‍ ശര്‍ഖ് മാനേജ്മെന്റ്

ദോഹ: ഖത്തറിലെ അല്‍ അറബ് പത്ര മാനേജ്മെന്റിന് കീഴിലുള്ള പ്രസിദ്ധീകരണങ്ങള്‍ അല്‍ ശര്‍ഖ് പത്രം ഉടമസ്ഥര്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഖത്തറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പത്രമാണ് അല്‍ അറബ്. കൊവിഡ് പ്രതിസന്ധിയും മറ്റു സൃഷ്ടിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പത്രത്തിന്റെ അച്ചടി പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനില്‍ മാത്രമായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്.

അല്‍ ശര്‍ഖ് മാനേജ്മെന്റ് മേധാവി ഡോക്ടര്‍ ഖാലിദ് ബിന്‍ താനി ബിന്‍ അബ്ദുല്ല അല്‍ത്താനിയാണ് ഈ തീരുമാനം കൈകൊണ്ടത്. അല്‍ ശര്‍ഖ് ഗ്രൂപ്പിന്റെ കീഴിലെ അല്‍ ശര്‍ഖ് പത്രം, ദി പെനിന്‍സുല, ലുസൈല്‍ പത്രങ്ങളോടൊപ്പം ഇനി അല്‍ അറബ് പത്രവും പ്രസിദ്ധീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this story