ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ മറ്റന്നാള്‍ മുതല്‍ സര്‍വീസ് പുനരാരംഭിക്കും

Share with your friends

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് മറ്റ് എമിറേറ്റിലേക്കുള്ള ബസ് സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷം മറ്റന്നാള്‍ മുതലാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിക്കുകയെന്നും അധകൃതര്‍ വ്യക്തമാക്കി.

മാസങ്ങളായി അടഞ്ഞുകിടക്കുന്ന ജുബൈല്‍ ബസ് സ്റ്റേഷന്‍ മറ്റന്നാള്‍ തുറക്കുമെന്ന് ഷാര്‍ജ അധികൃതര്‍ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി മുന്നോട്ടുവെച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ബസുകള്‍ ഓടിത്തുടങ്ങുക. ബസിന്റെ ശേഷിയുടെ പകുതി യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-