ഖുബ്ബൂസ് വിതരണം മെച്ചപ്പെടുത്താൻ മദീനയിൽ പുതിയ മാനദണ്ഡങ്ങൾ 

ഖുബ്ബൂസ് വിതരണം മെച്ചപ്പെടുത്താൻ മദീനയിൽ പുതിയ മാനദണ്ഡങ്ങൾ 

മദീന: നിലവാരത്തിന് കോട്ടം തട്ടാതെ ഖുബ്ബൂസ് ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ വിതരണരംഗം മെച്ചപ്പെടുത്താൻ ഒരുങ്ങി മദീനാ മുനിസിപ്പാലിറ്റി. ഉൽപന്നം ഉയർന്ന നിലവാരത്തിൽ ഉപഭോക്താവിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബേക്കറി വാഹനങ്ങൾക്ക് പുതിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും വ്യവസ്ഥകളും നിശ്ചയിച്ചിരിക്കുകയാണ് മുനിസിപ്പാലിറ്റി. ഇതനുസരിച്ച്, ശുചീകരണത്തിനും അണുവിമുക്തമാക്കാനും എളുപ്പമുള്ള സ്റ്റെയിൻലസ് അലമാരകൾ വാഹനത്തിൽ സജ്ജമാക്കുക, ഉൽപന്നങ്ങൾ കേടുവരാതിരിക്കാൻ ടെമ്പറേച്ചർ ഗേജ് ഉപയോഗിച്ച് ഒരു കൂളിംഗ് യൂനിറ്റ് ഒരുക്കുക, ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുക എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.

കൂടാതെ, ഉൽപന്നങ്ങൾ ഏതെന്ന് വ്യക്തമാക്കാൻ വാഹനങ്ങൾക്ക് പുറത്ത് ചിത്രങ്ങളും ബന്ധപ്പെടാനുള്ള അഡ്രസും ഫോൺ നമ്പറും നൽകിയിരിക്കണമെന്നും മുനിസിപ്പാലിറ്റി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, കാറ്റ് കടക്കാതിരിക്കാൻ വാഹനത്തിന്റെ വാതിലുകൾ ഭദ്രമായി അടച്ചുവെക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Share this story