റോഡിലൂടെ അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളുടെ ഉടമകൾക്ക് പിഴ

റോഡിലൂടെ അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളുടെ ഉടമകൾക്ക് പിഴ

റിയാദ്: റോഡുകളിലൂടെ ഒട്ടകങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് വാഹന യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

മുറിച്ചുകടക്കുന്നതിന് പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്താതെയും റോഡുകൾ മുറിച്ചുകടക്കാൻ കന്നുകാലികളെ ഉടമകൾ അനുവദിക്കുന്നത് നിയമ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 5000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ലഭിക്കും.

അലഞ്ഞുനടക്കുന്ന കന്നുകാലികൾ റോഡുകൾ ഉപയോഗിക്കുന്നവരുടെ ജീവന് ഭീഷണിയാണ്. ഇത് സാമ്പത്തിക നഷ്ടത്തിനും ജീവഹാനിക്കും ഇടയാക്കും. കന്നുകാലികളെ റോഡുകളിൽ നിന്ന് അകറ്റിനിർത്തേണ്ടത് ഉടമകളുടെ ഉത്തരവാദിത്തമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

Share this story