ഖത്തറില്‍ ഖുര്‍ആന്‍ ഓഡിയോ ഫയല്‍ ഇനിയും ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് നിര്‍ദേശവുമായി അവ്ഖാഫ് മന്ത്രാലയം

ഖത്തറില്‍ ഖുര്‍ആന്‍ ഓഡിയോ ഫയല്‍ ഇനിയും ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് നിര്‍ദേശവുമായി അവ്ഖാഫ് മന്ത്രാലയം

ദോഹ: ഖത്തറില്‍ ഇസ്‌ലാം മതവിശ്വാസികള്‍ക്കായി തയ്യാറാക്കിയ ഖുര്‍ആന്‍ ഓഡിയോ ഫയലുകളും, മതപഠന ക്‌ളാസുകളും ഓഡിയോ ഡോട് ഇസ്‌ലാം വെബില്‍ നിന്നും ഇനിയും ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കുള്ള നിര്‍ദേശവുമായി അവ്ഖാഫ് മന്ത്രാലയം അധികൃതര്‍.

നൂറുകണക്കിന് ഓഡിയോ ഫയലുകളാണ് ഇസ്‌ലാം വെബ്ബില്‍ അധികൃതര്‍ ലഭ്യമാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ മതപണ്ഡിതന്മാരാണ് ഖുആന്‍ ക്‌ളാസുകളില്‍ സംസാരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിങ്ങളുടെ സുരക്ഷയാണ് എന്റെ സുരക്ഷ എന്ന ക്യാമ്പയിന്റെയും, ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് എന്ന ക്യാമ്പയിന്റെയും ഭാഗമായി ഹുക്കൂമി ട്വിറ്ററിലൂടെയാണ് വിശ്വാസികളെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

Share this story