യു.എ.ഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു വിദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Share with your friends

അബുദാബി: യു.എ.ഇയില്‍ അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ട് സ്വദേശികളും ഒരു കൊമൊറോസ് ദ്വീപ് സ്വദേശിയുമാണ് മരിച്ചത്.

രണ്ട് കാറുകളുടെയും ഡ്രൈവര്‍മാരും ഒരു കാറിലെ യാത്രക്കാരനുമാണ് മരണപ്പെട്ടത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ എക്സിറ്റ് 113 നും 116നുമിടയിലാണ് അപകടമുണ്ടായതെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസിലെ പട്രോള്‍സ് ആന്‍ഡ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് ഒബൈദ് പറഞ്ഞു.

കൊമൊറോസ് ദ്വീപ് സ്വദേശി ഓടിച്ചിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നു. എതിര്‍ ദിശയിലെത്തിയ മറ്റൊരു കാറുമായി ഇത് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊമൊറോസ് ദ്വീപ് സ്വദേശിയും രണ്ടാമത്തെ കാറിലെ ഡ്രൈവറും സ്വദേശിയായ യാത്രക്കാരനുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!