സൗദിയില്‍ തടവിലായിരുന്ന 231 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

സൗദിയില്‍ തടവിലായിരുന്ന 231 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെ രണ്ടാമത്തെ ബാച്ചാണ് ബുധനാഴ്ച 3.55-ന് റിയാദില്‍ നിന്ന് പുറപ്പെട്ടത്.

സൗദി എയര്‍ലൈന്‍സിന്റെ വിമാനം ചെന്നൈയിലേക്കാണ് പോയത്. റിയാദ് ഇസ്‌കാനിലെ തര്‍ഹീലില്‍ കഴിഞ്ഞിരുന്നവരാണ് ഇവര്‍. ഇതില്‍ 65 പേര്‍ മലയാളികളാണ്. ബാക്കിയുള്ളവര്‍ വിവിധ സംസ്ഥാനക്കാരാണ്.

സൗദി സര്‍ക്കാരാണ് ഇവരുടെ യാത്രാ ചെലവ് വഹിക്കുന്നത്. ചെന്നൈയിലെത്തുന്ന ഇവര്‍ അവിടെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങും.

അടുത്ത വിമാനം ശനിയാഴ്ച ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. 351 തടവുകാരാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യുക. വരും ദിവസങ്ങളില്‍ തര്‍ഹീലിലുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Share this story