ഷാര്‍ജ വിമാനത്താവളം വഴി ഇനി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം; 14 ദിവസം ക്വാറന്റൈന്‍ കൊവിഡ് പോസിറ്റീവായ യാത്രക്കാര്‍ക്ക് മാത്രം

ഷാര്‍ജ വിമാനത്താവളം വഴി ഇനി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം; 14 ദിവസം ക്വാറന്റൈന്‍ കൊവിഡ് പോസിറ്റീവായ യാത്രക്കാര്‍ക്ക് മാത്രം

ഷാര്‍ജ: കൊവിഡ് പശ്ചാത്തലത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി എയര്‍ അറേബ്യ അറിയിച്ചു. യു.എ.ഇ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഷാര്‍ജ വിമാനത്താവളം വഴി ഇനി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം.

എന്നാല്‍ പോകുന്ന രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ തയ്യാറായിരിക്കണം. ഷാര്‍ജ വിമാനത്താവളം വഴി പോകുന്നവരും വരുന്നവരും അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം.

ഷാര്‍ജയില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ മുമ്പെങ്കിലും നടത്തിയ പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയിരിക്കണം, ഷാര്‍ജയിലെത്തിയാല്‍ വീണ്ടും പി.സി.ആര്‍ ടെസ്റ്റ് നടത്തും. ഇതിന്റെ ഫലം വരുന്നത് വരെ യാത്രക്കാര്‍ ക്വാറന്റൈനില്‍ കഴിയണം.

കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ചികില്‍സാ ചെലവുകള്‍ സ്വയം വഹിക്കണം. ഫലം നെഗറ്റീവ് ആകുന്നവര്‍ക്ക് പിന്നീട് ക്വാറന്റൈന്‍ ആവശ്യമില്ല.

വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ളവര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ ഷാര്‍ജ വിമാനത്താവളം വഴി യു.എ.ഇയിലെത്താമെന്നും എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു

Share this story