ഖത്തര്‍ ഉപരോധം നീട്ടികൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് ഗള്‍ഫ് അന്താരഷ്ട്ര ഫോറം

ഖത്തര്‍ ഉപരോധം നീട്ടികൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് ഗള്‍ഫ് അന്താരഷ്ട്ര ഫോറം

ദോഹ: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് തര്‍ക്കങ്ങള്‍ മറന്നു കൊണ്ട് അടുക്കാനുള്ള വേദിയൊരുക്കിയെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായ ഗള്‍ഫ് അന്താരഷ്ട്ര ഫോറം.

മൂന്നു വര്‍ഷത്തോളമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഖത്തര്‍ ഉപരോധം ആര്‍ക്ക് എന്ത് പ്രയോജനമാണ് ചെയ്തതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരണം. ഇസ്രയേലുമായി പോലും കൂട്ടുകൂടാന്‍ മടികാണിക്കാത്ത ഗള്‍ഫ് രഷ്ട്രങ്ങള്‍ സ്വന്തം സഹോദരരാഷ്ട്രങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്നതിലെ നിരര്‍ഥകത മനസിലാക്കി മുന്നോട്ട് വരണം. തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തു ഘട്ടം ഘട്ടമായ ചര്‍ച്ചകളുടെ വീണ്ടെടുപ്പിലൂടെ കാര്യങ്ങള്‍ ശരിയാക്കാന്‍ ഗള്‍ഫ് നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും ഗള്‍ഫ് അന്താരഷ്ട്ര ഫോറം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കുവൈത്ത് അമീറിനെ പോലെ മുതിര്‍ന്ന ഗള്‍ഫ് നേതാക്കളുടെ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ എത്രയും പെട്ടന്ന് നല്ല രീതിയില്‍ പരിണമിക്കട്ടെയെന്നാണ് ഗള്‍ഫ് ഇന്റര്‍നാഷ്ണല്‍ ഫോറം താല്പര്യപെടുന്നത്ത് എന്നും വാര്‍ത്താകുറിപ്പില്‍ അധികൃതര്‍ ചൂണ്ടികാട്ടുന്നുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലെ സംവാദാത്മകതക്ക് ജീവനേകാന്‍ അമേരിക്കയില്‍ സ്ഥാപിക്കപ്പെട്ട ഈ രംഗത്തെ ഗവേഷകരുടെ കൂട്ടായ്മയാണ് ഗള്‍ഫ് അന്താരഷ്ട്ര ഫോറം.

Share this story