ഏഴാമത്തെ ഖത്തര്‍ അന്താരാഷ്ട്ര ബോട്ട് ഷോ നവംബര്‍ 16 മുതല്‍

ഏഴാമത്തെ ഖത്തര്‍ അന്താരാഷ്ട്ര ബോട്ട് ഷോ നവംബര്‍ 16 മുതല്‍

ദോഹ: ഏഴാമത്തെ ഖത്തര്‍ അന്താരാഷ്ട്ര ബോട്ട് ഷോ നവംബര്‍ 16 മുതല്‍ ആരംഭിക്കും. 16 മുതല്‍ 21 വരെ അഞ്ച് ദിവസത്തെ പരുപാടിയാണ് നടക്കുന്നത്. 20 വരെ പോര്‍ട്ടോ അറേബ്യയിലാണ് ബോട്ട് ഷോ നടക്കുന്നത്. ഖത്തറിലെ ഏക ആഡംബര യാര്‍ഡ് എക്്‌സിബിഷന്റെ സംഘാടകരായ അല്‍ മന്നായ് പ്ലസ് ഇവന്റ്‌സ് ചെയര്‍മാന്‍ ഖാലിദ് എസ്സ അല്‍ മന്നായിയാണ് ഇക്കാര്യം അറിയിച്ചത്.

ഏറ്റവും ആധുനിക ബോട്ടുകളും സമുദ്ര സംബന്ധിയായ അനുബന്ധ ഉപകരണങ്ങളും. ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന വാര്‍ഷിക ഖത്തര്‍ ഇന്റര്‍നാഷണല്‍ ബോട്ട് ഷോയില്‍ പങ്കെടുക്കാന്‍ ഖാലിദ് അല്‍ മന്നായ് പ്രാദേശിക ഉല്‍പന്ന നിര്‍മാതാക്കളെയും വ്യാപാരികളെയും ക്ഷണിച്ചു. എക്സിബിഷന്‍ ഏരിയയില്‍ 2019 ലെ 6,000 ചതുരശ്ര മീറ്ററില്‍ നിന്ന് 12,000 ചതുരശ്രമീറ്ററായി 100 ശതമാനം വര്‍ധനയുണ്ടായി.

Share this story