വിദേശരാജ്യങ്ങളില്‍ നിന്നുളവർക്ക് ഉംറ തീര്‍ഥാടനം; അന്തിമ തീരുമാനം സൗദി ആരോഗ്യമന്ത്രാലയത്തിന്റെത്

Share with your friends

റിയാദ്: ഏതൊക്കെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനം അനുവദിക്കണമെന്ന കാര്യത്തില്‍ സൗദി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് സൗദി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്‍തന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാകും. ഉംറ കമ്പനികള്‍ വഴി സൗദിയിലെത്തുന്ന വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകരെ സേവിക്കാന്‍ 30 സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുക.

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചതുമുതല്‍ മടങ്ങിപ്പോകുന്നത് വരെ അവരെ സേവിക്കാന്‍ രാജ്യം തയ്യാറാണ്. ഓരോ വകുപ്പുകളും വ്യത്യസ്ത മേഖലയിലെ സേവനങ്ങളാണ് നല്‍കുക.
ഹജ് മന്ത്രാലയം പുറത്തിറക്കിയ ഇഅ്തമര്‍നാ ആപിന് അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം തകരാറുകള്‍ സംഭവിച്ചാല്‍ രജിസ്‌ട്രേഷന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കുറിച്ചുള്ള വിവരങ്ങളും അവര്‍ നടത്തിയ പരിശോധനയുടെ ഫലങ്ങളും ഈ ആപില്‍ ലഭ്യമാക്കും. അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ നാലിന് ആഭ്യന്തര ഉംറ ഭാഗികമായി തുടങ്ങുന്നതോടെ ഉംറക്കാര്‍ക്ക് ഹറമില്‍ പ്രത്യേകസമയം നിശ്ചയിക്കും. 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉംറാനുമതി നല്‍കില്ല. ഹറമില്‍ പ്രവേശിക്കുന്ന ഓരോ ഉംറ സംഘത്തെയും നിയന്ത്രിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുണ്ടാവും, അദ്ദേഹം പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!