ഒമാനിൽ അടുത്ത വർഷം മുതൽ മൂല്ല്യ വർധിത നികുതി നടപ്പിലാക്കാൻ തീരുമാനം
മസ്ക്കറ്റ്: ഒമാനിൽ അടുത്ത വർഷം മുതൽ മൂല്ല്യ വർധിത നികുതി നടപ്പിലാക്കാൻ തീരുമാനം. സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതിയാണ് ചുമത്തുക. അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങൾ അടക്കം ചില വിഭാഗങ്ങളെ ‘വാറ്റി’ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എണ്ണവിലയിലെ ഇടിവിന്റെ അടിസ്ഥാനത്തിൽ വരുമാന വർധനവിനായാണ് മൂല്ല്യവർധിത നികുതി നടപ്പിലാക്കാൻ ആറ് ജി.സി.സി രാഷ്ട്രങ്ങൾ തീരുമാനിച്ചത്. 2016ലാണ് ജി.സി.സി രാഷ്ട്രങ്ങൾ ഇത് സംബന്ധിച്ച ധാരണക്ക് രൂപം നൽകിയത്. യു.എ.ഇയും സൗദിയും ബഹറൈനും മാത്രമാണ് ഇതുവരെ ‘വാറ്റ്’ നടപ്പാക്കിയിട്ടുള്ളത്. ഒമാനിൽ ബഹുഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ബാധകമാകുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
