റോഡിലൂടെ കൂട്ടംചേർന്ന് ഓടിച്ചതിന് ജിദ്ദയിൽ സൈക്കിളുകൾ പിടിച്ചെടുത്തു

റോഡിലൂടെ കൂട്ടംചേർന്ന് ഓടിച്ചതിന്  ജിദ്ദയിൽ സൈക്കിളുകൾ പിടിച്ചെടുത്തു

ജിദ്ദ: നിയമ ലംഘനങ്ങൾക്ക് 17 സൈക്കിളുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. ഗതാഗതം തടസ്സപ്പെടുത്തുന്ന നിലക്കും സൈക്കിൾ യാത്രികരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും വിധവും റോഡിന്റെ മധ്യത്തിലൂടെ കൂട്ടമായി ഓടിച്ചതിനാണ് സൈക്കിളുകൾ പിടിച്ചെടുത്തത്. ഗതാഗത നിയമങ്ങൾ ലംഘിച്ച് അൽമലിക് റോഡിലൂടെ കൂട്ടമായി സൈക്കിളുകൾ ഓടിക്കുന്നത് ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

സൈക്കിളുകൾ ഒറ്റക്ക് ഓടിക്കണമെന്ന് ട്രാഫിക് നിയമം ആവശ്യപ്പെടുന്നു. ഗ്രൂപ്പുകളായി സൈക്കിളുകൾ ഓടിക്കുന്നതിന് വിലക്കുണ്ട്. ഒറ്റക്കൊറ്റക്ക് ഒരാൾക്ക് പിന്നിൽ മറ്റൊരാൾ എന്നോണം റോഡിന്റെ വലതു വശത്തു കൂടി സൈക്കിളുകൾ ഓടിക്കാനാണ് അനുമതിയുള്ളത്.

Share this story