സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ് വിമാനം ജിദ്ദയിലെത്തി
Oct 17, 2020, 19:53 IST
റിയാദ്: സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ് വിമാനം ബി 787-10 ജിദ്ദയിലെത്തി. അമേരിക്കയിലെ ബോയിങ് കമ്പനി ആസ്ഥാനത്ത് നിന്നാണ് അഞ്ചാമത്തെ ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തിയത്. ഇതേ ഇനത്തിലുള്ള എട്ട് വിമാനങ്ങളാണ് സൗദി എയർലൈൻസ് ബുക്ക് ചെയ്തത്. നാല് വിമാനങ്ങൾ നേരത്തേ എത്തിയിട്ടുണ്ട്.
നൂതന സാങ്കേതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഉയർന്ന പ്രവർത്തന ശേഷിയുമുള്ളതാണ് പുതിയ വിമാനമെന്ന് ‘സൗദിയ’ഡയറക്ടർ ജനറൽ സാമീ സിന്ദി പറഞ്ഞു.