ഖുബാ മസ്ജിദ് കൂടുതൽ സമയം തുറന്നിടുന്നു

ഖുബാ മസ്ജിദ് കൂടുതൽ സമയം തുറന്നിടുന്നു

മദീന: വിശ്വാസികൾക്കും മദീന സിയാറത്ത് നടത്തുന്നവർക്കും ദിവസം മുഴുവൻ ഖുബാ മസ്ജിദിൽ നമസ്‌കാരങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കി ഖുബാ മസ്ജിദ് കൂടുതൽ സമയം തുറന്നിടുന്നു. സുബ്ഹി നമസ്‌കാരത്തിന് ഒരു മണിക്കൂർ മുമ്പു മുതൽ ഇശാ നമസ്‌കാരം പൂർത്തിയായി ഒരു മണിക്കൂർ വരെയാണ് ഖുബാ മസ്ജിദ് തുറന്നിടുന്നത്. മദീന ഗവർണറേറ്റിന്റെ അനുമതി പ്രകാരം ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്റെ നിർദേശാനുസരണമാണ് ഖുബാ മസ്ജിദ് കൂടുതൽ സമയം തുറന്നിടുന്നത്.

കൊറോണ വൈറസിൽ നിന്ന് വിശ്വാസികൾക്ക് സംരക്ഷണം നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ച മുഴുവൻ ആരോഗ്യ പ്രോട്ടോകോളുകളും പാലിച്ചാണ് ഖുബാ മസ്ജിദിൽ വിശ്വാസികൾക്ക് പ്രവേശനം നൽകുന്നതെന്ന് മദീന ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖാ മേധാവി ശൈഖ് വജബ് ബിൻ അലി അൽഉതൈബി പറഞ്ഞു.

Share this story