സൗദി അറേബ്യക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന് ആഹ്വാനം ചെയ്‌തു

സൗദി അറേബ്യക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന് ആഹ്വാനം ചെയ്‌തു

റിയാദ്: സൗദി അറേേബ്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്). സൗദിയുടെ എണ്ണ വ്യവസായ മേഖലയെ ആക്രമിക്കാനാണ് അംഗങ്ങളോട് ഐ.എസ് ആഹ്വാനം ചെയ്തത്. ഇസ്രായേലുമായി സൗഹൃദം സ്ഥാപിക്കാന്‍ സൗദി ശ്രമിക്കുന്നതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

‘യഹൂദര്‍ നിങ്ങളുടെ അടുത്തെത്തി. നിങ്ങളുടെ തെരുവുകളിലൂടെ നിങ്ങളുടെ സ്വേച്ഛാധിപതികളുടെ അംഗീകാരത്തോടെ സ്വതന്ത്ര്യമായി നടക്കുന്നുയെന്ന് ഐ.എസ് പ്രതിനിധി അബു ഹംസ അല്‍ ഖുറേഷിയുടെ ശബ്ദരേഖയില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനാണ് ഈ ശബ്ദരേഖ ലഭിച്ചത്.

സൗദിയെ എങ്ങനെയാണ് ആക്രമിക്കേണ്ടെതെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. ടാര്‍ഗറ്റുകള്‍ ധാരാളമാണ്. ഈ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ വരുമാനത്തിന്റെ പ്രധാന കേന്ദ്രമായ ഓയില്‍ പൈപ് ലൈനുകളും ഫാക്ടറികളും തകര്‍ത്ത് തുടങ്ങാം എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

യു.എ.ഇയുമായുള്ള ഇസ്രായേലിന്റെ ഫ്ളൈറ്റുകള്‍ക്ക് സൗദിയുടെ വിമാനപാത തുറന്നുകൊടുത്തത് ഐ.എസ് ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ സൗദിയും സൗഹൃദം സ്ഥാപിക്കും എന്ന വാര്‍ത്ത പരക്കുന്നതിനിടെയാണ് ഐ.എസിന്റെ ആക്രമണ പദ്ധതി.

Share this story