വിസ്തീർണം കുറഞ്ഞ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നു

Share with your friends

മദീന: മസ്ജിദുന്നബവിക്കു സമീപം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ വയറ്റത്തടിച്ച് മദീനാ നഗരസഭ വിസ്തീർണം കുറഞ്ഞ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നു. 24 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള സ്ഥാപനങ്ങളാണ് നഗരസഭ അടപ്പിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ വിസ്തീർണം 24 ചതുരശ്ര മീറ്ററിൽ കുറയാൻ പാടില്ല എന്ന വ്യവസ്ഥ നഗരസഭ ബാധകമാക്കുകയാണ്. ഈ വ്യവസ്ഥ പൂർണമല്ലാത്ത കാരണം പറഞ്ഞ് നിരവധി സ്ഥാപനങ്ങൾ ഇതിനകം നഗരസഭ അടപ്പിച്ചു. മുമ്പത്തെ പോലെ മിനിമം വിസ്തീർണത്തിന് അനുസരിച്ച ലൈസൻസ് ഫീസ് നൽകുന്നതിന് പകരം പുതിയ വ്യവസ്ഥയിൽ നിന്ന് തങ്ങൾക്ക് ഇളവ് നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വ്യാപാരികൾ കടന്നുപോകുന്നത്. കൊറോണ വ്യാപനം സൃഷ്ടിച്ച സാഹചര്യങ്ങളാൽ മസ്ജിദുന്നബവിക്കു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം പാടെ കുറഞ്ഞിട്ടുണ്ട്. നഗരസഭാ ലൈസൻസിൽ രേഖപ്പെടുത്തിയ അതേ വിസ്തീർണം വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായിരിക്കണമെന്ന കടുംപിടിത്തത്തിലാണ് നഗരസഭ. നഗരസഭാ വ്യവസ്ഥകൾ പ്രകാരം വ്യാപാര സ്ഥാപനങ്ങളുടെ വിസ്തീർണം 24 ചതുരശ്ര മീറ്ററിൽ കുറവാകാൻ പാടില്ല. ഇതു പ്രകാരമാണ് സ്ഥാപനങ്ങളുടെ വിസ്തീർണം ലൈസൻസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ 24 ചതുരക്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നത് അംഗീകരിക്കാവതല്ലെന്ന് വ്യാപാരികളിൽ ഒരാളായ അഹ്മദ് അലവി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അഞ്ചു ലക്ഷം റിയാൽ വാർഷിക വാടകയുള്ള വ്യാപാര സ്ഥാപനങ്ങൾ നിലനിർത്തുന്നതു തന്നെ വെല്ലുവിളിയാണ്. നഗരസഭ നിഷ്‌കർഷിക്കും പ്രകാരം 24 ചതുരക്ര മീറ്റർ വിസ്തീർണമുള്ള മുറികൾ വാടകക്കെടുക്കാൻ പതിനഞ്ചു ലക്ഷം റിയാൽ വരെ വാർഷിക വാടക നൽകേണ്ടിവരുമെന്നും അഹ്മദ് അലവി പറഞ്ഞു.
ലൈസൻസിൽ രേഖപ്പെടുത്തുന്ന വിസ്തീർണവും വ്യാപാര സ്ഥാപനങ്ങളുടെ യഥാർഥ വിസ്തീർണവും തമ്മിലുള്ള വ്യത്യാസം നഗരസഭക്ക് മുമ്പു തന്നെ അറിയാവുന്നതാണെന്ന് മറ്റൊരു വ്യാപാരിയായ അബ്ദുല്ല അൽശൻഖീതി പറഞ്ഞു.

24 ചതുരക്ര മീറ്റർ വിസ്തീർണത്തിനുള്ള ഫീസ് ആണ് നഗരസഭയിൽ അടയ്ക്കുന്നത്. മിനിമം വിസ്തീർണത്തിനുള്ള ഫീസ് നഗരസഭയിൽ അടച്ചാണ് ഇതിലും കുറവ് വിസ്തീർണമുള്ള സ്ഥാപനങ്ങൾ ഇത്രയും കാലം വ്യാപാരികൾ നടത്തിയത്. ഇത് പഴയ പ്രശ്‌നമാണ്. സ്ഥാപനങ്ങൾ അടപ്പിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയില്ലെന്നും അബ്ദുല്ല അൽശൻഖീതി പറഞ്ഞു.

ഇരുപതു വർഷത്തിനു ശേഷം വ്യാപാര സ്ഥാപനങ്ങൾ ഒഴിയുകയോ വിസ്തീർണം വർധിപ്പിക്കുകയോ ചെയ്യണമെന്ന നഗരസഭയുടെ ആവശ്യം പ്രതിസന്ധിയുണ്ടാക്കുകയാണെന്ന് മുസ്തഫ മുഹമ്മദ് പറയുന്നു. നഗരസഭാ ലൈസൻസ് പ്രകാരമുള്ളതിൽ കുറവ് വിസ്തീർണമുള്ള രണ്ടായിരത്തിലേറെ വ്യാപാര സ്ഥാപനങ്ങൾ മദീനയിലുണ്ട്. നഗരസഭാ വ്യവസ്ഥകളെ തങ്ങൾ എതിർക്കുന്നില്ല. എന്നാൽ ഘട്ടംഘട്ടമായി ഇത് നടപ്പാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് മുസ്തഫ മുഹമ്മദ് പറഞ്ഞു. ഒരു വർഷത്തെ വാടക മുൻകൂറായി അടച്ച ശേഷം കൊറോണ പ്രതിസന്ധിക്കിടെ തീരുമാനം നടപ്പാക്കുന്നത് വ്യാപാരികളെ അനിശ്ചിതത്വത്തിലാക്കിയതായി മൂസ അൽറശീദി പറഞ്ഞു.

മസ്ജിദുന്നബവിക്കു സമീപം പ്രതിവർഷം നാലു ലക്ഷത്തിലേറെ റിയാൽ വാർഷിക വാടകയുള്ള രണ്ടു സ്ഥാപനങ്ങൾ തനിക്കുണ്ടെന്ന് മുഹമ്മദ് അൽഅംരി പറഞ്ഞു. ഒരു സുപ്രഭാത്തിൽ നഗരസഭാധികൃതർ വന്ന് 24 ചതുരക്ര മീറ്ററായി വിസ്തീർണം വർധിപ്പിക്കുകയോ അതല്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തന്റെ പേരിൽ നഗരസഭാധികൃതർ നിയമ ലംഘനവും രജിസ്റ്റർ ചെയ്തു. നഗരസഭാ വ്യവസ്ഥകൾ പ്രകാരം മുറികളുടെ വിസ്തീർണത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് കെട്ടിട ഉടമയാണ്. അല്ലാതെ ഇതിന് തങ്ങളെയല്ല നിർബന്ധിക്കേണ്ടത്. സങ്കടം ബോധിപ്പിച്ച് പ്രശ്‌ന പരിഹാരത്തിന് നഗരസഭയെയും കെട്ടിട ഉടമയെയും സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയും വാടക കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉടമയും മറുപടികൾ നൽകി. വാടകയിനത്തിൽ ദിവസേന 1102 റിയാൽ താൻ അടയ്ക്കുന്നുണ്ട്. എട്ടു മാസമായി മസ്ജിദുന്നബവിക്കു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടങ്ങളൊന്നും നടക്കുന്നില്ല. ഉടമ വാടക അടയ്ക്കാനും നഗരസഭ സ്ഥാപനങ്ങൾ അടക്കാനുമാണ് ആവശ്യപ്പെടുന്നതെന്നും മുഹമ്മദ് അൽഅംരി പറഞ്ഞു.

ലൈസൻസ് ലഭിക്കുന്നതിനു വേണ്ടി വ്യാപാര സ്ഥാപനങ്ങളുടെ വിസ്തീർണം കരുതിക്കൂട്ടി കൂടുതലായി കാണിക്കുകയാണെന്ന് മദീനാ നഗരസഭ പറഞ്ഞു. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയ നിയമാവലി അനുസരിച്ച് രാജ്യത്തെവിടെയും വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിന് മിനിമം വിസ്തീർണം 24 ചതുരക്ര മീറ്ററായിരിക്കണം. മസ്ജിദുന്നബവിക്കു സമീപം മിനിമം വിസ്തീർണമില്ലാത്ത സ്ഥാപന ഉടമകളെ നേരത്തെ നഗരസഭയിലേക്ക് വിളിപ്പിച്ച് വിസ്തീർണം വർധിപ്പിക്കുകയോ അല്ലെങ്കിൽ സ്ഥാപനങ്ങൾ ഒഴിയുകയോ ചെയ്യുമെന്നതിന് രേഖാമൂലം ഉറപ്പു വാങ്ങിയിരുന്നു. പദവി ശരിയാക്കുന്നതിന് രണ്ടര മാസത്തെ സാവകാശം വ

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!