ഇസ്ലാം വിരുദ്ധ നീക്കം: ഫ്രാന്‍സിനെതിരെ ഖത്തറില്‍ പ്രതിഷേധം ശക്തം

Share with your friends

ദോഹ: ഫ്രാന്‍സിലെ ഇസ്ലാമിക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഖത്തറില്‍ പ്രതിഷേധം ശക്തമാവുന്നു. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. ഖത്തറിലെ പ്രമുഖ വ്യാപാര കമ്പനി ആയ അല്‍മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി ഫ്രാന്‍സിന്റെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രാന്‍സില്‍ അധികൃതര്‍ മനഃപൂര്‍വം ഇസ്ലാമിനെതിരെയും ഇസ്ലാം ചിഹ്നങ്ങള്‍ക്കെതിരെയും നീക്കം നടത്തുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സാധനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിയതെന്നും കമ്പനി അറിയിച്ചു.

ഇസ്ലാമിനേയും അതിന്റെ ചിഹ്നങ്ങളേയും അവമതിക്കുന്ന ഫ്രാന്‍സിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഫ്രഞ്ച് സാംസ്‌കാരിക ആഴ്ച എന്ന പരിപാടി മാറ്റിവെച്ചതെന്ന് ഖത്തര്‍ സര്‍വ്വകലാശാലയും വിശദീകരിച്ചു. ഇസ്ലാമിനെ മുന്‍വിധിയോടെ കാണുന്നതും അതിന്റെ പവിത്രതയേയും അടയാളങ്ങളേയും അവമതിക്കുന്നതും ഒരു നിലക്കും അനുവദനീയമല്ല. ആധുനിക സമൂഹത്തിലെ മാനവിക മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും നിരക്കാത്ത നടപടി കൂടിയാണിതെന്നും ഖത്തര്‍ യൂണിവേഴ്സിറ്റി ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഫ്രാന്‍സില്‍ പ്രവാചകനെ അവമതിക്കുന്ന കാരിക്കേച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ നടപടി ഇസ്ലാമിക ലോകവും രാജ്യങ്ങളും പണ്ഢിതരുമെല്ലാം അങ്ങേയറ്റം അപലപിക്കുകയും മതവിരുദ്ധ നടപടിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊലപാകത്തിന്റെ മറവില്‍ ഇസ്ലാം ഭീതി പടര്‍ത്താന്‍ ചിലര്‍ ശ്രമം നടത്തുകയായിരുന്നു. ഫ്രഞ്ച് അധികൃതരുടെ ഭാഗത്ത് നിന്നു വരെ ഇസ്്ലാം വിരുദ്ധ പ്രസ്താവനകളും നീക്കങ്ങളും ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!