ബസ്, ഫെറി സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് മൊവ്സലാത്ത്

ബസ്, ഫെറി സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് മൊവ്സലാത്ത്

ഒമാൻ: സെനിയർ വഴി പ്രവർത്തിക്കുന്ന ബസ് ഫെറി സർവീസുകൾ ഇന്നുുമുതൽ സാധാരണ ഷെഡ്യൂൾ പുനരാരംഭിക്കുമെന്ന് ഒമാനിലെ ദേശീയ ഗതാഗത കമ്പനി അറിയിച്ചു.

സിറ്റി ബസ് സർവീസ്, വിവിധ ഗവർണറേറ്റുകളിലേക്കുള്ള ഇന്റർസിറ്റി ബസ് സർവീസുകളും മസ്കറ്റിനും സലാലയ്ക്കുമിടയിലുള്ള റൂട്ട് 100 എന്നിവയും ഇന്ന് മുതൽ പുനരാരംഭിക്കും.

ബസ് സേവനനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 2412155 അല്ലെങ്കിൽ 24121500 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഫെറി സേവനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് 80072000 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Share this story