ട്രാഫിക് പോലീസുകാരുടെ സിഗ്നൽ ലംഘിച്ചാൽ പിഴ

ട്രാഫിക് പോലീസുകാരുടെ സിഗ്നൽ ലംഘിച്ചാൽ പിഴ

റിയാദ്: ട്രാഫിക് പോലീസുകാർ കൈകൊണ്ട് കാണിക്കുന്ന സിഗ്നലുകൾ പാലിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാഹന ഗതാഗതം നിയന്ത്രിക്കുന്ന സമയത്ത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ കൈകൊണ്ട് കാണിക്കുന്ന സിഗ്നലുകൾ പാലിക്കാതിരിക്കുന്നതും ലൈറ്റ് സിഗ്നലിനെക്കാൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ സിഗ്നലുകൾക്ക് മുൻഗണന നൽകാതിരിക്കുന്നതും ഗതാഗത നിയമ ലംഘനമാണ്.

ഇതിന് ഗതാഗത നിയമം അനുസരിച്ച പിഴ ലഭിക്കും. സിഗ്നലുകൾ പാലിക്കുന്നത് വാഹന ഗതാഗതം എളുപ്പമാക്കുമെന്നും ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Share this story