മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക്  ഡ്രൈവിംഗ് ലൈസൻസ് നൽകില്ല

Share with your friends

റിയാദ്: മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് നിയമം വിലക്കുന്നതായി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം, വിതരണം, കൈവശം വെക്കൽ എന്നീ കേസുകളിൽ കോടതികൾ ശിക്ഷിച്ചവരാകാൻ പാടില്ല എന്നത് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയാണ്.

പതിനെട്ട് വയസ് പൂർത്തിയാകൽ, വാഹനമോടിക്കുന്നതിന് തടസ്സമാകുന്ന നിലക്കുള്ള രോഗങ്ങളിൽ നിന്നും വൈകല്യങ്ങളിൽ നിന്നും മുക്തരാകൽ, ഡ്രൈവിംഗ് ടെസ്റ്റ് പാസാകൽ, ഫീസ് അടക്കൽ, ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകളുണ്ടെങ്കിൽ അവ അടക്കൽ, വിദേശികൾക്ക് നിയമാനുസൃത ഇഖാമയുണ്ടായിരിക്കൽ എന്നിവയും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടക്കാതെ ബാക്കിയുണ്ടാകുന്നത് വിദേശ യാത്രയിൽനിന്ന് സൗദി പൗരന്മാരെ തടയുന്നില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്തപ്പെട്ടവർക്ക് പിഴകൾ അടക്കാതെ വിദേശ യാത്രകൾ നടത്താൻ അനുവാദമുണ്ടോയെന്ന സൗദി പൗരന്മാരിലൊരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!