ഖത്തറില്‍ കുട്ടികള്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്

ഖത്തറില്‍ കുട്ടികള്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്

ദോഹ: രാജ്യത്ത് ചെറിയ കുട്ടികള്‍ മോട്ടോര്‍ ബൈക്കുകള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെറിയ കുട്ടികള്‍ രാജ്യത്ത് മോട്ടോര്‍ ബൈക്കുകള്‍ വാടകക്കെടുത്ത് അപകടകരമായ രീതിയില്‍ റോഡുകളിലൂടെ ഓടിക്കുന്നത് ട്രാഫിക് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ പൂര്‍ണമായും പൊലീസിനോടൊപ്പം സഹകരിക്കണം. ക്യാമ്പിങ് സീസണോട് അനുബന്ധിച്ചു ഖത്തറിലെ സീലൈന്‍ പ്രദേശത്തും മറ്റും ഇത്തരം പ്രവണതകള്‍ വ്യാപകമാണ്.

ട്രാഫിക് പൊലീസ് ആഭ്യന്തര മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപെട്ടു കൊണ്ട് നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ക്യാമ്പിങ് സീസണില്‍ വാഹനാപകടങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഖത്തര്‍ ജനറല്‍ ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഷാഹ്വാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Share this story