ഉംറ നിർവഹിച്ചത് ആറര ലക്ഷം പേർ

ഉംറ നിർവഹിച്ചത് ആറര ലക്ഷം പേർ

മക്ക: ഇതിനകം ആറര ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിക്കുള്ള കണക്കുകൾ പ്രകാരം ‘ഇഅ്തമർനാ’ ആപ്പിൽ 14,33,176 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ 12,26,715 പേർ ആപ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. 6,59,430 പേരാണ് ഉംറ നിർവഹിച്ചത്. ‘ഇഅ്തമർനാ’ ആപ്പിൽ രജിസ്റ്റർ ചെയ്തവരിൽ 59 ശതമാനം (8,44,806) പേർ സൗദികളും 41 ശതമാനം (5,88,370) പേർ വിദേശികളുമാണ്. ഇക്കൂട്ടത്തിൽ 68 ശതമാനം (9,74,420) പേർ പുരുഷന്മാരും 32 ശതമാനം (4,58,756) പേർ വനിതകളുമാണ്.

‘ഇഅ്തമർനാ’ ആപ്പ് നൽകുന്ന സേവനങ്ങൾ 12 ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തി. ഇക്കൂട്ടത്തിൽ 6,59,430 ഉംറ കർമം നിർവഹിക്കുകയും 4,64,960 പേർ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുകയും 69,926 പേർ പ്രവാചക ഖബറിടം സന്ദർശിച്ച് സലാം ചൊല്ലുകയും 21,599 പുരുഷന്മാരും 10,800 വനിതകളും റൗദ ശരീഫിൽ നമസ്‌കാരങ്ങൾ നിർവഹിക്കുകയും ചെയ്തതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Share this story