ജിസാനിലേക്ക് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു

ജിസാനിലേക്ക് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു

റിയാദ്: ജിസാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലീഷ്യകള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആറ് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം നടത്തിയതിനു പിന്നെലായാണ് മിസൈല്‍ അയച്ചത്.

സൗദിയില്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

സാധാരണക്കാര്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സഖ്യസേന സ്വീകരിക്കും. സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ഭീകരരോട് കണക്കു ചോദിക്കുമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.

Share this story