2027ലെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക രേഖകള്‍ ഖത്തര്‍ കൈമാറി

2027ലെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക രേഖകള്‍ ഖത്തര്‍ കൈമാറി

ദോഹ: 2027ലെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക രേഖകള്‍ ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ക്ക് കൈമാറി. ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഈ കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തര്‍ ഔദ്യോഗികമായി ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വത്തിനുള്ള ബിഡ് ഏഷ്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ക്ക് കൈമാറിയത്. ഖത്തറിന്റെ മലേഷ്യന്‍ സ്ഥാനപതി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ കഫൂഡ് ആണ് ഈ കഴിഞ്ഞ ആഗസ്റ്റില്‍ ഖത്തറിന്റെ ഔദ്യോഗിക ബിഡ് കൈമാറിയത്.

2022 ലോക കപ്പ് ആതിഥേയര്‍ എന്ന നിലക്കുള്ള ഖത്തറിന്റെ ആഗോള സ്ഥാനവും ഖത്തറിലെ അടിസ്ഥാന വികസന സൗകര്യങ്ങളും ഖത്തറിന് ബിഡില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇന്ത്യ, സൗദി, തൈലന്ദ് അടക്കമുള്ള രാഷ്ട്രങ്ങളും 2027 ഏഷ്യന്‍ ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പിനായി ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.

Share this story