വിദേശ തീർഥാടകരുടെ താമസ കാലം 10 ദിവസം

വിദേശ തീർഥാടകരുടെ താമസ കാലം 10 ദിവസം

മക്ക: വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ സൗദിയിലെ താമസ കാലം പത്തു ദിവസമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരുടെ സൗദിയിലെ താമസ കാലം എത്രയാണെന്ന അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇഅ്തമർനാ’ ആപ്പ് പ്രവർത്തിപ്പിച്ചു തുടങ്ങിയതു മുതൽ ഉംറ ബുക്കിംഗിന് ഇതുവരെ അനുവദിച്ച സമയം ഡിസംബർ അവസാനം വരെയാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കാക്കി.

Share this story