തോക്കുമായി ബൈക്കിൽ കറങ്ങിയ  യുവതിയും യുവാവും അറസ്റ്റിൽ

തോക്കുമായി ബൈക്കിൽ കറങ്ങിയ  യുവതിയും യുവാവും അറസ്റ്റിൽ

തായിഫ്: മെയിൻ റോഡിലൂടെ കൈത്തോക്കുമായി ബൈക്കിൽ കറങ്ങിയ യുവാവിനെയും യുവതിയെും സുരക്ഷാ വകുപ്പുകൾ തായിഫിൽ നിന്ന് അറസ്റ്റ് ചെയ്തു. ബൈക്കിനു പിന്നിൽ യാത്ര ചെയ്തിരുന്ന യുവതിയാണ് കൈയിൽ തോക്ക് ഏന്തിയിരുന്നത്.

തോക്കുമായി ബൈക്കിൽ സഞ്ചരിക്കുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് കാർ യാത്രികനായ സൗദി പൗരൻ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് നിയമ ലംഘകരെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

Share this story