കുവൈറ്റിൽ ഇസ്രായേല്‍ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ വാണിജ്യ സ്ഥാപനം അധികൃതര്‍ പൂട്ടിച്ചു

Share with your friends

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇസ്രായേല്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വാണിജ്യ സ്ഥാപനം അധികൃതര്‍ പൂട്ടിച്ചു. കുവൈറ്റ് തലസ്ഥാനത്ത് അല്‍ ശുവൈഖ് സിറ്റിയില്‍ ഓരു ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കടയാണ് അധികൃതര്‍ പൂട്ടിച്ചത്.

കുവൈറ്റില്‍ ഇസ്രായേല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് നില നില്‍ക്കുന്ന ഔദ്യോഗിക വിലക്ക് അവഗണിച്ചാണ് ഈ സ്ഥാപനം ഇസ്രായേല്‍ ഉല്‍പനം വിറ്റഴിച്ചത്. ഈ സ്ഥാപനത്തില്‍ നിന്ന് ഇടപാട് നടത്തിയ ഒരു ഉപഭോക്താവില്‍ നിന്നാണ് വാണിജ്യ മന്ത്രാലയം അധികൃതര്‍ക്ക് പരാതി ലഭിച്ചത്.

77 ഇസ്രായേല്‍ ഉത്പന്നങ്ങള്‍ അധികൃതര്‍ ഈ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, വാര്‍ത്ത മറ്റ് അറബ് രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളും മാതൃകയാക്കണമെന്ന് ട്വിറ്ററിലെ ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-