മാള്‍ ഇന്റര്‍സെക്ഷന്‍ അടച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

മാള്‍ ഇന്റര്‍സെക്ഷന്‍ അടച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

ദോഹ: നുയിജ ഇന്റര്‍സെക്ഷന്‍ (മാള്‍ ഇന്റര്‍സെക്ഷന്‍) താല്‍ക്കാലികമായി അടച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ച് മാസം അടച്ചുപൂട്ടല്‍ നീണ്ടുനില്‍ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ ഏറ്റെടുക്കുന്ന ഡി-റിംഗ് റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അടച്ചുപൂട്ടല്‍. ഡി-റിംഗ് റോഡിന്റെ മൂന്ന് പ്രധാന കവലകളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനാണ് വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്.

മാള്‍ ഇന്റര്‍സെക്ഷന്‍ അടച്ചതിനാല്‍ റോഡ് ഉപയോക്താക്കള്‍ മറ്റു റൂട്ടുകള്‍ ഉപയോഗിക്കുകയും വേഗത പരിധി പാലിച്ച് സുരക്ഷിതമായ ഡ്രൈവ് നടത്തുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

Share this story