തീർഥാടകർക്കായി ഹറമിൽ 5600 ട്രോളികൾ സജ്ജം

തീർഥാടകർക്കായി ഹറമിൽ 5600 ട്രോളികൾ സജ്ജം

മക്ക: വിദേശ തീർഥാടകർക്ക് അനുമതി നൽകിയ ഉംറ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി ഹറമിൽ 5600 ട്രോളികൾ സജ്ജമാക്കിയതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി. ഇതിൽ 600 എണ്ണം ഇലക്ട്രിക് ട്രോളികളും 5000 സാധാരണ ട്രോളികളുമാണ്. ഇവയുടെ മേൽനോട്ടത്തിന് മാത്രം 120 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ഓരോ തവണ ഉപയോഗിക്കുന്നതിന് മുമ്പും ഉപയോഗ ശേഷവും ട്രോളികൾ പൂർണമായും അണുവിമുക്തമാക്കും. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മസ്ജിദുൽ ഹറാമിൽ പ്രവർത്തന ശേഷി ഹറം കാര്യാലയം 100 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.

Share this story