അടുത്ത വർഷം മുതൽ രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുണ്ടാകില്ല

അടുത്ത വർഷം മുതൽ രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുണ്ടാകില്ല

ഒമാൻ: ഒറ്റതവണ ഉപയോഗം മാത്രമുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും.

ഒറ്റ തവണ ഉപഭോഗ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം 2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ചുള്ള വോട്ടെടുപ്പ്

പരിസ്ഥിതി അതോറിറ്റി ഓൺലൈനിൽ നടത്തിയിരുന്നു.വോട്ടെടുപ്പിൽ പങ്കെടുത്ത 62 ശതമാനത്തിലധികം ആളുകളും അനുകൂലമായി വോട്ട് ചെയ്തു. ആയിരത്തിലധികമാളുകൾ വോട്ടെടുപ്പിൽ പങ്കെടുത്തതായും അതോറിറ്റി അറിയിച്ചു.

Share this story