ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന് ആഗോള തലത്തില്‍ പ്രതിമാസം 582 മില്യണ്‍ കാഴ്ചക്കാരെന്ന് റിപ്പോര്‍ട്ട്

Share with your friends

ദോഹ: അല്‍ ജസീറ ചാനല്‍ സ്ഥാപക ദിനത്തിന്റെ ഇരുപത്തിനാലാം വാര്‍ഷികം ആഘോഷിച്ച ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ഷെയ്ഖ് ഹമദ് ബിന്‍ താമിര്‍ അല്‍ താനിയുടെ പ്രത്യേക സന്ദേശം. ആഗോള തലത്തില്‍ തന്നെ ചാനല്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നെന്ന് അല്‍ ജസീറ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ദോഹയിലെ ചാനല്‍ ആസ്ഥാനത്ത് നടത്തിയ ഹ്രസ്വ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

2019ല്‍ വെറും 427 മില്യണ്‍ ആയിരുന്നു ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണമെങ്കില്‍ ഏറ്റവും പുതിയ ഡേറ്റ പ്രകാരം കാഴ്ച്ചക്കാര്‍ 582 മില്യണില്‍ എത്തി. നടപ്പ് വര്‍ഷം ചാനലിന് 55 ഓളം അന്താരഷ്ട്ര അവാര്‍ഡുകളാണ് ലഭിച്ചത്. അമേരിക്ക, യൂറോപ് തുടങ്ങിയ വന്‍ കരകളില്‍ ചാനലിന്റെ വ്യൂവര്‍ഷിപ്പ് വര്‍ധിച്ചത് നേട്ടമായി കണക്കാക്കാന്‍ സാധിക്കും.

അറബ് ലോകത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെയും കലര്‍പ്പില്ലാത്ത വാര്‍ത്തകളുടെയും ഉറവിടമായി ലോകം ഇരുകൈകളും നീട്ടി ഖത്തറിന്റെ ചാനലിനെ സ്വീകരിച്ചത് നേട്ടമായി കണക്കാക്കാന്‍ സാധിക്കുമെന്നും താമിര്‍ അല്‍ താനി സൂചിപ്പിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-