ജിദ്ദ മുൻതസഹാത്തിൽ വർക്ക് ഷോപ്പുകൾ പൊളിച്ചുനീക്കുന്നു

Share with your friends

ജിദ്ദ: കിംഗ് അബ്ദുൽ അസീസ് ഐൻ അൽഅസീസിയ എൻഡോവ്‌മെന്റ് പദ്ധതി പരിധിയിൽ പെട്ട സ്ഥലങ്ങൾ കൈയേറി അൽമുൻതസഹാത്ത് ഡിസ്ട്രിക്ടിൽ നിർമിച്ച വർക്ക് ഷോപ്പുകളും ഗോഡൗണുകളും രണ്ടാഴ്ചക്കു ശേഷം പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചു. വർക്ക് ഷോപ്പുകളും ഗോഡൗണുകളും മറ്റും ഒഴിഞ്ഞ് സ്ഥലം കൈമാറണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനങ്ങൾക്ക് കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതി നാലു മാസം മുമ്പ് നോട്ടീസ് നൽകിയിരുന്നു.

എൻഡോവ്‌മെന്റ് പദ്ധതി സ്ഥലം കൈയേറി നിർമിച്ച വർക്ക് ഷോപ്പുകളും ഗോഡൗണുകളും മറ്റും ഈ മാസം 15 മുതൽ പൊളിച്ചുനീക്കും. ഇതിനു മുമ്പായി സ്ഥാപനങ്ങളിലെ വാഹനങ്ങളും സ്‌പെയർ പാർട്‌സും ആക്രിയും അടക്കമുള്ള സാധനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്ത് സ്ഥലം എൻഡോവ്‌മെന്റ് പദ്ധതിയെ ഏൽപിക്കണം. അല്ലാത്ത പക്ഷം പൊളിച്ചുനീക്കുന്ന സ്ഥാപനങ്ങളിലെ വസ്തുവകകളുടെ യാതൊരുവിധ ഉത്തരവാദിത്തവും എൻഡോവ്‌മെന്റ് പദ്ധതിക്കുണ്ടാകില്ലെന്ന് ഉടമകളെ അറിയിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പ് ഇസ്‌കാൻ സ്ട്രീറ്റിലെ 2500 ഓളം വർക്ക് ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതി പൊളിച്ചുനീക്കിയിരുന്നു. കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതി, ജിദ്ദാ നഗരസഭ, സൗദി ഇലക്ട്രിസിറ്റി കമ്പനി എന്നിവയുടെ പ്രതിനിധകളടങ്ങിയ സമിതിയാണ് പൊളിച്ചുനീക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചത്. ദക്ഷിണ ജിദ്ദയിൽ അൽവസീരിയ ഡിസ്ട്രിക്ടിൽ ഇസ്‌കാൻ സ്ട്രീറ്റ് മുതൽ അൽമഹ്ജർ സ്ട്രീറ്റ് വരെയുള്ള ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും വർക്ക് ഷോപ്പുകളുമാണ് വൈദ്യുതിയും ജല കണക്ഷനും വിഛേദിച്ച് പൊളിച്ചുനീക്കിയത്.

ഇതിന്റെ തുടർച്ചയെന്നോണമാണ് അൽമുൻതസഹാത്ത് ഡിസ്ട്രിക്ടിൽ അനധികൃതമായി കൈയേറി നിർമിച്ച കെട്ടിടങ്ങളും വർക്ക് ഷോപ്പുകളും മറ്റും പൊളിച്ചുനീക്കുന്നത്. പഴയ വാഹനങ്ങൾ പൊളിച്ച് സ്‌പെയർ പാർട്‌സും ആക്രിയുമാക്കി മാറ്റുന്ന വർക്ക് ഷോപ്പുകളാണ് ഈ പ്രദേശത്ത് കൂടുതലും പ്രവർത്തിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!