ഹറമിൽ കൂടുതൽ തെർമൽ ക്യാമറകൾ

ഹറമിൽ കൂടുതൽ തെർമൽ ക്യാമറകൾ

മക്ക: തീർഥാടകരുടെയും വിശ്വാസികളുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നതിന് വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളിൽ അതിനൂതനവും കൃത്യതയുമാർന്ന കൂടുതൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

മൂന്നാം ഘട്ട ഉംറ തീർഥാടന പദ്ധതിയുടെ ഭാഗമായി കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നിരവധി മുൻകരുതൽ, പ്രതിരോധ നടപടികൾ ഹറംകാര്യ വകുപ്പ് നടപ്പാക്കുന്നുണ്ടെന്ന് ഹറംകാര്യ വകുപ്പിലെ പരിസ്ഥിതി പ്രതിരോധ, പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് മേധാവി ഹസൻ അൽസുവൈഹിരി പറഞ്ഞു. ഇതിന്റെ ഭാഗമായി തെർമൽ ക്യാമറകളുടെ എണ്ണം വർധിപ്പിക്കുകയും വിശ്വാസികൾക്കിടയിൽ ശാരീരിക അകലം ഉറപ്പു വരുത്തുന്നതിന് ഹറം പ്രവേശന കവാടങ്ങളിലെ ട്രാക്കുകളുടെ എണ്ണം ഉയർത്തുകയും ചെയ്തിട്ടുണ്ട്.

കൊറോണ ലക്ഷണങ്ങളുള്ളവരെ എളുപ്പത്തിൽ തിരിച്ചറിയാൻ തെർമൽ ക്യാമറകൾ സഹായിക്കുന്നു. പരമാവധി ആറു മീറ്റർ ദൂരെ വെച്ച് തീർഥാടകരുടെയും വിശ്വാസികളുടെയും ശരീര ഊഷ്മാവ് കൃത്യതയോടെ നിരീക്ഷിക്കാനും ഉയർന്ന ഊഷ്മാവുള്ളവരെ വേഗത്തിൽ തിരിച്ചറിയാനും തെർമൽ ക്യാറകൾക്ക് സാധിക്കുമെന്നും ഹസൻ അൽസുവൈഹിരി പറഞ്ഞു.

Share this story