മദീനയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ‘തവക്കൽനാ’ ആപ് നിർബന്ധം

Share with your friends

മദീന: മദീനയിൽ സർക്കാർ, സ്വകാര്യ സ്ഥാപന ആസ്ഥാനങ്ങളിൽ പ്രവേശിക്കാൻ ‘തവക്കൽനാ’ ആപ് ഡൗൺലോഡ് ചെയ്യലും ഉപയോക്താക്കളുടെ ആരോഗ്യ സ്ഥിതി സ്ഥിരീകരിക്കുന്ന വിവരങ്ങൾ കാണിച്ചുകൊടുക്കലും നിർബന്ധമാക്കിയതായി മദീനാ ഗവർണറേറ്റ് അറിയിച്ചു. ഇന്നലെ മുതൽ ഇത് നിലവിൽ വന്നു. കൊറോണ വ്യാപനം തടയാൻ സഹായകമായ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ വ്യവസ്ഥ നിർബന്ധമാക്കുന്നതെന്ന് മദീന ഗവർണറേറ്റ് പറഞ്ഞു.

നിരവധി ഡിജിറ്റൽ സേവനങ്ങൾ ഉൾപ്പെടുത്തി ‘തവക്കൽനാ’ ആപ് പരിഷ്‌കരിച്ചിട്ടുണ്ട്. കോടതികൾ, സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്, ജവാസാത്ത് ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ അപ്പോയിന്റ്‌മെന്റ്, നിയമ ലംഘനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ‘തവക്കൽനാ’ ആപ് ഹെൽത്ത് സ്റ്റാറ്റസ് കാർഡ് സേവനവും നൽകുന്നു. ആഭ്യന്തര, ആരോഗ്യ, നീതിന്യായ, വിദ്യാഭ്യാസ, മുനിസിപ്പൽ, മാനവശേഷി-സാമൂഹിക വികസന, ഹജ്-ഉംറ മന്ത്രാലയങ്ങൾ അടക്കമുള്ള നിരവധി സർക്കാർ വകുപ്പുകളുമായി ‘തവക്കൽനാ’ ആപ്പിനെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. സൗദി പൗരന്മാർക്കും വിദേശികൾക്കും സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ സഹായിക്കുന്ന സാങ്കേതിക പോംവഴിയെന്നോണം ‘തവക്കൽനാ’ ആപ് ഫലപ്രദവും വിശ്വാസയോഗ്യവുമാണെന്ന് തെളിയിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം, പൊതുസുരക്ഷാ വകുപ്പ്, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് അടക്കമുള്ള വകുപ്പുകൾ തങ്ങളുടെ പേരിൽ രേഖപ്പെടുത്തിയ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ, രജിസ്റ്റർ ചെയ്ത തീയതിയും സമയവും നിയമ ലംഘനം നടത്തിയ സ്ഥലവും നിയമ ലംഘനം രജിസ്റ്റർ ചെയ്ത വകുപ്പും അടക്കം നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പിഴകൾ ഒടുക്കിയിട്ടുണ്ടെങ്കിൽ അക്കാര്യം, ആകെ പിഴ തുക എന്നിവയെല്ലാം ‘തവക്കൽനാ’ ആപ്പിൽ ലഭ്യമായ പുതിയ സവിശേഷതകളാണ്.

സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ നില സ്ഥിരീകരിക്കുന്ന ഹെൽത്ത് സ്റ്റാറ്റസ് കാർഡ് സേവനവും ‘തവക്കൽനാ’ ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒത്തുചേരൽ സ്ഥലങ്ങളിലേക്കും മറ്റും പോകുമ്പോൾ ആശ്രിതരുടെ ഹെൽത്ത് സ്റ്റാറ്റസ് കോഡ് പ്രിന്റൗട്ട് എടുക്കാനും മറ്റു ഉപയോക്താക്കളുമായി പങ്കുവെക്കാനും പുതിയ സേവനം രക്ഷാകർത്താക്കളെ സഹായിക്കും. പുതിയ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനും കാര്യക്ഷമതയോടെയും ഫലപ്രദമായും പ്രവർത്തിക്കുന്നത് ഉറപ്പു വരുത്താനും ആപ് ഗാലറി, ആപ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോറുകൾ വഴി ‘തവക്കൽനാ’ ആപപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ഉപയോക്താക്കളോട് സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ആവശ്യപ്പെട്ടു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!