ഉത്തര സിറിയയില്‍ 75000 കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഖത്തര്‍ നിര്‍മിച്ച കൂറ്റന്‍ ധാന്യ മില്‍ പണിപൂര്‍ത്തിയായി

ഉത്തര സിറിയയില്‍ 75000 കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഖത്തര്‍ നിര്‍മിച്ച കൂറ്റന്‍ ധാന്യ മില്‍ പണിപൂര്‍ത്തിയായി

ദോഹ: ഉത്തര സിറിയയിലെ അഗതി കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിച്ചു കൊണ്ട് ഖത്തര്‍ സര്‍ക്കാര്‍ നിര്‍മിച്ച പടു കൂറ്റന്‍ ധാന്യ മില്‍ പണിപൂര്‍ത്തിയായതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു. സിറിയന്‍ ജനതയുടെ സ്വയം തൊഴില്‍ മേഖലയില്‍ ഫലപ്രദമായ നിക്ഷേപമാണ് ഖത്തറിന്റെ ധാന്യമില്‍.

പ്രതിദിനം അന്‍പത് ടണ്‍ ധാന്യം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് മില്ലിന്റെ പ്രവര്‍ത്തനനം. പ്രാഥമിക ഘട്ടത്തില്‍ ഉത്തര സിറിയന്‍ നഗരമായ മാറിയാല്‍ പ്രദേശത്തു മാത്രമാവും മില്ലിന്റെ ഗുണ ഫലങ്ങള്‍ എത്തുക. എങ്കിലും വൈകാതെ തന്നെ ഘട്ടം ഘട്ടമായി ഉത്പാദനം വര്‍ധിപ്പിക്കാനും ഖത്തര്‍ ചാരിറ്റിയുടെ മേല്‍ നോട്ടത്തില്‍ അധികൃതര്‍ പദ്ധതി ആസൂത്രണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പ്രസ്തുത സ്ഥാപനത്തില്‍ ധാരാളം സിറിയന്‍ തദ്ദേശീയ ജനതക്ക് ജോലി നല്‍കാന്‍ കഴിയുമെന്നാണ് ഖത്തര്‍ ചാരിറ്റി അവകാശപ്പെടുന്നത്. ദാരിദ്രവും ആഭ്യന്തര യുദ്ധവും മൂലം തകര്‍ന്നടിഞ്ഞ സിറിയന്‍ ജനതയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ഉത്തര സിറിയന്‍ നഗരത്തില്‍ ധാന്യ മില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത് എന്ന് ഖത്തര്‍ ചാരിറ്റി ട്വിറ്ററില്‍ അറിയിച്ചു.

Share this story