ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാറില്‍ മാറ്റം; ഗോ എയറും, ഇന്‍ഡിഗോയും സര്‍വീസുകള്‍ റദ്ദാക്കി

ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാറില്‍ മാറ്റം; ഗോ എയറും, ഇന്‍ഡിഗോയും സര്‍വീസുകള്‍ റദ്ദാക്കി

മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള എയര്‍ ബബിള്‍ കരാറില്‍ മാറ്റം. നവംബര്‍ ഒമ്പത് മുതല്‍ ദേശീയ വിമാന കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുക. സ്വകാര്യ വിമാന കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ച സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

മസ്‌കറ്റില്‍ നിന്നുള്ള ഇന്‍ഡിഗോ ഗോ, എയര്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. നവംബര്‍ എട്ടിന് ശേഷം ഈ വിമാന കമ്പനികളുടെ സര്‍വീസുകള്‍ തുടരില്ല. ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ വിമാന കമ്പനികള്‍ക്കുള്ള അനുമതിയും പിന്‍വലിച്ചതായും അറിയുന്നു.

നവംബര്‍ 30 വരെയാണ് ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ സര്‍വീസിന്റെ കാലാവധി. ഒക്ടോബര്‍ ആദ്യത്തിലാണ് രണ്ട് മാസത്തെ ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നത്.

ഇന്‍ഡിഗോ മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ഗോ എയര്‍ കൊച്ചിയിലേക്കും കണ്ണൂരിനുമാണ് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തിയിരുന്നത്.

ഞായറാഴ്ചയുള്ള വിമാനത്തില്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് കാള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ സീറ്റ് ലഭ്യതക്കനുസരിച്ച് ടിക്കറ്റുകള്‍ മാറ്റി നല്‍കും. അല്ലാത്തവര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തുനല്‍കും. റീഫണ്ടിനായി വിമാന കമ്പനികളെയോ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്‍സികളെയോ സമീപിക്കണം.

Share this story